മുരളീധരനെ പുറത്താക്കണം: ഉണ്ണിത്താന്‍
തിരുവനന്തപുരം: കെ. മുരളീധരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
സമാന്തര സമ്മേളനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മുരളി ഏറ്റവും ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഫിബ്രവരി 13 ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഎമ്മാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി യോജിച്ച് ഐ ഗ്രൂപ്പുകാരെ ജയിപ്പിക്കാനാണ് മുരളിയുടെ ശ്രമം.
ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുരുതികൊടുക്കുന്ന സമീപനമാണ് മുരളിയുടേത്. ഇത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്കെതിരെ ഇത്തരത്തില്‍ നീക്കം നടത്തുന്ന മുരളിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തരുത്- ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications