ഇന്ത്യയില്‍ ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക കേരളത്തില്‍
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാവും. കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കും.
ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. എന്‍. ഝാ ആണ് ഇക്കാര്യറിയിച്ചത്. കേരളത്തില്‍ ആകെ 2.08 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 98.3 ശതമാനം പേര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പുതിയ വോട്ടര്‍ പട്ടിക ജില്ലാ കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധനക്ക് ലഭിക്കും. ഫോട്ടോ ചേര്‍ക്കാന്‍ ബാക്കിയുള്ള 1.7 ശതമാനം വോട്ടര്‍മാരുടെ ഫോട്ടോയെടുക്കാന്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തും. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലും പൊന്നാനിയിലും നൂറ് ശതമാനം വോട്ടര്‍മാരുടെയും ഫോട്ടോകള്‍ പട്ടികയില്‍ പതിച്ചിട്ടുണ്ട്.
പുതിയ വോട്ടര്‍പട്ടികയില്‍ 5.86 ലക്ഷം പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുകയും മരണമടഞ്ഞവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ ഹരിയാനയിലാണ് വോട്ടര്‍പട്ടികയില്‍ ഫോട്ടോകള്‍ ചേര്‍ക്കുന്ന നടപടികള്‍ നടക്കുന്നതെന്ന് ഝാ അറിയിച്ചു.












Click it and Unblock the Notifications