പപ്പു യാദവിനെ തീഹാര്‍ ജയിലിലേക്ക് മാറ്റും
ദില്ലി: ആര്‍ജെഡി എംപി പപ്പു യാദവിനെ ഒരാഴ്ചയ്ക്കുള്ളില്‍ ദില്ലിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ സുപ്രിം കോടതി ഫിബ്രവരി 14 തിങ്കളാഴ്ച ഉത്തരവിട്ടു.
സിപിഎം നേതാവ് അജിത് സര്‍ക്കാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പപ്പു യാദവ് ഇപ്പോള്‍ പാറ്റ്നയിലെ ബേയൂര്‍ ജയിലിലാണ്.
പപ്പു യാദവിനെ മാറ്റാനായി ബീഹാറിന് പുറത്തുള്ള ആറ് ജയിലുകളുടെ പട്ടിക സിബിഐ നേരത്തെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ആറ് ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമുണ്ട്.
ജയിലില്‍ പപ്പു യാദവ് ദര്‍ബാറുകള്‍ നടത്തുന്നുണ്ടെന്നും സെല്‍ ഫോണിലൂടെ ജയിലിന് പുറത്തുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്നും സുപ്രിം കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.












Click it and Unblock the Notifications