റെയില്‍വെ യാത്രാനിരക്ക് കൂട്ടുന്നു?
ദില്ലി: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വെ ബജറ്റില്‍ യാത്രാ നിരക്ക് കൂട്ടുന്നതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. റെയില്‍വെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് ഫെബുവരി 22നു ചേരുന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.
ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റെയില്‍വെ ബജറ്റില്‍ യാത്രക്കൂലി കൂട്ടുന്നത്. ഇത്രയും വര്‍ഷമായി യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ റയില്‍വേയുടെ വരുമാനത്തെ അത് ഗണ്യമായി ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത്തവണ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നുമാണ് റയില്‍വേ വകുപ്പിന്റെ നിലപാട്.
റെയില്‍വേ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി ഫെബ്രുവരി 22 ന് കൂടുന്ന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. റെയില്‍വെ മന്ത്രി, ധനമന്ത്രി, പ്ലാനിംഗ് കമ്മിഷന്‍ ഉപാധ്യക്ഷന്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം തീവണ്ടിക്കൂലി വര്‍ദ്ധനവ് സംബന്ധിച്ച കാര്യം തീരുമാനിക്കും.
ചരക്ക് കൂലി മാത്രം കൂട്ടി റയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ധനമന്ത്രി പി. ചിദംബരം. ഇത്തരത്തിലുള്ള ചരക്കുകൂലി വര്‍ദ്ധന സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ചിദംബരത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications