Get Updates
Get notified of breaking news, exclusive insights, and must-see stories!

മഠത്തോട് സഹകരിച്ചത് തമിഴ്നാട് : അമ്മ

നാഗൂര്‍: സുനാമി ദുരന്തബാധതര്‍ക്കുള്ള അമൃതാനന്ദമയീ മഠത്തിന്റെപുനരധിവാസ പദ്ധതികള്‍ തടസമില്ലാതെ നടന്നത് തമിഴ്നാട്ടിലാണെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. കേരളസര്‍ക്കാര്‍ ദുരിതാശ്വാസ നടപടികളില്‍ മഠവുമായി സഹകരിക്കുകയല്ല , മഠം സര്‍ക്കാരിനെ സഹകരിപ്പിക്കുകയാണുണ്ടായതെന്നും അമ്മ പറഞ്ഞു.

കേരള സര്‍ക്കാര്‍ മഠവുമായി സഹകരിച്ചാല്‍ കൂടുതല്‍ പുനരധിവാസപദ്ധതികള്‍ നടപ്പാക്കാനാവും. സേവനവേളയില്‍ നിയമങ്ങള്‍ക്കും നിര്‍മാണവസ്തുക്കള്‍ക്കും ഇളവ് നല്‍കണം. സേവനം ആത്മാര്‍ഥമായിരിക്കണം. വേദനകളിലേക്ക് ഇറങ്ങിച്ചെന്ന് സഹായിക്കണം. സഹായങ്ങളില്‍ കച്ചവടക്കണ്ണ് പാടില്ല. സേവനത്തില്‍ സാമുദായിക വേര്‍തിരിവ് കണ്ടെത്തുന്നവര്‍ സംഘര്‍ഷങ്ങളിലേക്കും ദുരിതത്തിലേക്കും വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

ദുരന്തങ്ങളപ്പറ്റി മുന്‍കൂട്ടി അറിയാനുള്ള ശാസ്ത്രീയ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനെപ്പറ്റി ആശ്രമം ചിന്തിച്ചുവരികയാണ്. മഠത്തിന്റെ സേവനപദ്ധതികള്‍ക്കുള്ള തുക കണ്ടെത്തുന്നത് ഭക്തര്‍ നല്‍കുന്ന സംഭാവനകളിലൂടെയാണ്. പത്ത് കിട്ടുമ്പോള്‍ നൂറ് ദാനം ചെയ്യുകയെന്നതാണ് പതിവ്. വേശ്യാവൃത്തിസംഘത്തില്‍ കുടുങ്ങിയവരെയും കുടുംബനാഥന്റെ ആത്മഹത്യമൂലം അനാഥമായ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ മഠത്തിന് പദ്ധതിയുണ്ടെന്നും അമൃതാനന്ദമയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+