Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്ക നടപടി ആവശ്യമില്ല: ആന്റണി

ആലപ്പുഴ: ഇപ്പോള്‍ പാര്‍ട്ടിയില്‍ അച്ചടക്കം ആവശ്യപ്പെടുന്ന പല കോണ്‍ഗ്രസ് നേതാക്കളും ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് എ. കെ. ആന്റണി.

ഫിബ്രവരി 14 തിങ്കളാഴ്ച ആലപ്പുഴയില്‍ തച്ചടി പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ആന്റണി. മനസിലൊതുക്കിവച്ച ചിലതെല്ലാം താന്‍ തുറന്നുപറയുകയാണെന്ന മുഖവുരയോടെയാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. താനിക്കാര്യം പറയുമ്പോള്‍ പലരുടെയും മുഖത്തെ ചിരി മായുമെന്നും ആന്റണി തുറന്നടിച്ചു.

തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ താന്‍ ഏറ്റെടുക്കേണ്ടിവരികയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കം അച്ചടക്ക പ്രശ്നമായി കാണേണ്ടതില്ല. ഈ തര്‍ക്കത്തിന്റെ പേരില്‍ ഒരു വിഭാഗത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് ദോഷകരമാവും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുകയാണ് വേണ്ടത്. എല്ലാവരും ഒന്നിച്ചുനിന്നാല്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+