കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎഡ് കോഴ: ലീഗ് നേതാക്കള്‍ക്ക് കുറ്റപത്രം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാക്ഷിയായ ബിഎഡ് കോളജ് കോഴക്കേസില്‍ വയനാട്ടിലെ മൂന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രിക്കെതിരെ കോടതി യാതൊരു പരാമര്‍ശവും നടത്തിയില്ല.

മീനങ്ങാടി ഭദ്രാസനത്തിന് പുതിയ ബിഎഡ് കോളജ് അനുവദിക്കാന്‍ ബിഷപ്പിനോട് കോഴയാവശ്യപ്പെട്ട കേസില്‍ ലീഗ് നേതാക്കളായ പിസി അഹമ്മദ് , പിപിവി മൂസ, എന്‍.മമ്മൂട്ടി എന്നിവര്‍ക്ക് കുറ്റപത്രം നല്‍കാനാണ് കോടതി നിര്‍ദേശം.

ലീഗ് നേതാക്കള്‍ കോഴയാവശ്യപ്പെട്ട കാര്യം അന്നത്തെ യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയോടു വെളിപ്പെടുത്തിയിരുന്നെന്ന് മീനങ്ങാടി ബിഷപ്പും ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ്ബും കോടതി മുന്‍പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X