ബെര്‍ലിന്‍ നായരെ സിപിഎം പുറത്താക്കും
കണ്ണൂര്‍: ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതായി അറിയുന്നു.
മാധ്യമങ്ങളില്‍ നിന്നും സിപിഎം നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ദേശാഭിമാനിയിലെ ഒരു ലേഖനത്തോടുള്ള ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ ചില പ്രതികരണങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിന് ഇപ്പോള്‍ കാരണമായത്. വി. എസ് ഗ്രൂപ്പിനെ അനുകൂലിക്കുകയും പരിഷ്കരണവാദങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നയാളാണ് നായര്‍.
അതേ സമയം തന്നെ പുറത്താക്കുന്നതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നായര്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഒരു കാരണവുമില്ല. മാത്രവുമല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന പതിവുമില്ല- നായര്‍ ചൂണ്ടിക്കാട്ടി.
ജനകീയാസൂത്രണ പദ്ധതിക്കുള്ള വിദേശബന്ധത്തെ ചൊല്ലി വിവാദം ഉയര്‍ന്നതിന് ശേഷം നായരുടെ പല നിലപാടുകളും പിണറായി പക്ഷത്തിനുള്ള തുറന്ന വിമര്‍ശനമായിരുന്നു. എന്നാല്‍ പിണറായി വിജയനെ പ്രശംസിക്കുകയും സിപിഎമ്മിലെ ഗ്രൂപ്പ് പോരിനെ കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന ദേശാഭിമാനിയിലെ ലേഖനത്തോടുള്ള പരസ്യമായ പ്രതികരണമാണ് നായരെ പുറത്താക്കാന്‍ ഇപ്പോള്‍ തീരുമാനിക്കുന്നതിന് പ്രകോപനമായത്.












Click it and Unblock the Notifications