കൊയ്ത്തുയന്ത്രത്തിന് സിപിഎംഅനുമതി
മങ്കൊമ്പ്: കുട്ടനാട്ടിലെ കായല്‍ നിലങ്ങളില്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ സി.പി.എം. പച്ചക്കൊടികാട്ടി. നെല്ലുകൊയ്യാന്‍ ആളില്ലാതെ കര്‍ഷകര്‍ വിഷമിക്കുന്ന 24000 കായല്‍, എച്ച് ബ്ലോക്ക്, മാര്‍ത്താണ്ടം കായലുകളിലാണ് കൊയ്ത്തും മെതിയും ഒരുപോലെ നടത്താവുന്ന കംബൈനര്‍ ഇറക്കാന്‍ സി.പി.എമ്മും കര്‍ഷകത്തൊഴിലാളി നേതാക്കളും അനുമതി നല്‍കിയത്.
ഏറെ നാളായി കുട്ടനാടന്‍ കര്‍ഷകര്‍ യന്ത്രവല്‍ക്കരണത്തിനുവേണ്ടി മുറിവിളികൂട്ടുകയായിരുന്നു. തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന കാരണത്താല്‍ കൊയ്ത്തുയന്ത്രം ഇറക്കുന്നതിനെ സിപിഎം എതിര്‍ക്കുകയായിരുന്നു. മെതിയന്ത്രം ഇല്ലാതെ തൊഴിലാളികള്‍ കൊയ്യാന്‍ വരില്ലെന്നാകുകയും കൃഷി നഷ്ടത്തിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതാക്കള്‍ ഇവിടുത്തെ കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം അനുവദിച്ചത്.












Click it and Unblock the Notifications