കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

49,000 കോടിയുടെ നിക്ഷേപം ലക്ഷ്യം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 49,000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും ഇതില്‍ 30,000 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനരംഗത്ത് കൂടുതല്‍ മൂലധനനിക്ഷേപം ആകര്‍ഷിക്കും. ശമ്പളപരിഷ്കരണത്തിന് ഉപസമിതിയെ നിയോഗിക്കും. ഫിബ്രവരി 15 ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി സംസ്ഥാനത്തിന്റെ വികസപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കാനായി നവംബര്‍ ഒന്നിന് അഞ്ച് വര്‍ഷത്തെ കര്‍മ്മപദ്ധതി പ്രഖ്യാപിക്കും. കേരളത്തിന് ധാരാളം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം നികത്തണം. ആ ലക്ഷ്യത്തോടെയാണ് അഞ്ച് വര്‍ഷത്തെ കര്‍മ്മപദ്ധതി നടപ്പാക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു വര്‍ഷത്തെ പദ്ധതി ബജറ്റ് പ്രഖ്യാപനങ്ങളെ ബാധിക്കില്ല. ഇതുണ്ടാക്കുന്ന ചെലവുകളെപ്പറ്റി വ്യക്തമായ ധാരണയുണ്ട്.കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനായി വര്‍ഷത്തില്‍ രണ്ടു ദിവസത്തെ തീവ്രയജ്ഞ പരിപാടി നടപ്പിലാക്കും. മദ്യവര്‍ജനത്തിന് ബോധവത്കരണം നടത്തും. അറിയാനുള്ള അവകാശത്തിന് നിയമം കൊണ്ടുവരും. ഉദ്യോഗസ്ഥരെ ഇടക്കിടെ സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കും. വികസനപ്രശ്നങ്ങളില്‍ രാഷ്ട്രീയഭേദം പാടില്ല.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണരുത്. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതിയുടെ വിജയത്തിന് എല്ലാ വിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണ്.

നൂറു ദിവസത്തെ കര്‍മ്മപദ്ധതിയുടെ വിജയമാണ് ഒരു വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രചോദനമായത്. നൂറു ദിവസത്തെ പരിപാടിയുമായി എല്ലാ വിഭാഗം ആളുകളും സഹകരിച്ചിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X