Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍: ഭീഷണി വ്യാജമെന്ന് തെളിഞ്ഞു

ഗുരുവായൂര്‍: ശ്രീകൃഷ്ണക്ഷേത്രത്തില്‍ ബോബ് സ്ഫോടനമുണ്ടാവുമെന്ന ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഒരാഴ്ചയിലേറെയായി നിലനിന്ന ആശങ്കക്കും ഭീതിക്കും വിരാമമായി.

ഫിബ്രവരി 13ന് വൈകീട്ട് നാലിനും ആറിനുമിടയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോബ് സ്ഫോടനമുണ്ടാവുമെന്ന് അറിയിക്കുന്ന പോസ്റ്കാര്‍ഡ് ദേവസ്വം അധികൃതര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കത്തില്‍ പറയുന്നതു പോലെ ആശങ്കാജനകമായ ഒന്നും ഞായറാഴ്ച ഉണ്ടായില്ല.

ക്ഷേത്രത്തിന്റെ എല്ലാ കവാടങ്ങളിലും മെറ്റല്‍ ഡിക്ടറ്റര്‍ സ്ഥാപിച്ചതുള്‍പ്പെടെ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും മലയാളം ഒന്നാം തീയതിയായ ഞായറാഴ്ച പതിവുപോലെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത.

ടൂറിസം മന്ത്രി കെ. സി. വേണുഗോപാലും ദേവസ്വം ഉദ്യോഗസ്ഥരും വൈകുന്നേരം ക്ഷേത്രത്തിലുണ്ടായിരുന്നു. കെ. കരുണാകരന്‍ എംപി, എം. പി. വീരേന്ദ്രകുമാര്‍ എംപി എന്നിവരും ക്ഷേത്രത്തിലെത്തി.

അടുത്ത ദിവസങ്ങളിലും ക്ഷേത്രത്തിലും പരിസരത്തും ശക്തമായ സുരക്ഷാസന്നാഹം തുടരുമെന്ന് ഡിഐജി രവതാ ചന്ദ്രശേഖര്‍ പറഞ്ഞു. മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരും. ബോംബ് ഭീഷണി അറിയിക്കുന്ന പോസ്റ്കാര്‍ഡ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+