തിരഞ്ഞെടുപ്പ് സ്വന്തം നിലയില്‍ നടത്തും: കരുണാകരന്‍
കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കെ. കരുണാകരന്‍.
സംഘടാ തിരഞ്ഞെടുപ്പ് എന്ന ഏകആവശ്യം മാത്രമാണ് ഇനി ഐ ഗ്രൂപ്പിനുള്ളത്. തിരഞ്ഞെടുപ്പില്ലാതെ ഒരു സ്ഥാനവും തങ്ങള്‍ക്ക് ആവശ്യമില്ല.
തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പോരാടുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാസമ്മേളനങ്ങള്‍ നടത്തുന്നത്. ഈ യോഗങ്ങളില്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം.
ഇടതുപക്ഷവുമായി സഹകരിക്കുന്നത് തെറ്റല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്ന സ്ഥിതി അനുവദിക്കില്ല.
ഐ ഗ്രൂപ്പുകാരെ വെട്ടിമാറ്റുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി. എന്‍. ഗോവിന്ദന്‍കുട്ടിയുടെ പേര് കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും അംഗീകരിച്ചതാണ്. അതിന് ശേഷമാണ് ഗോവിന്ദന്‍കുട്ടിയുടെ പേര് മുഖ്യമന്ത്രി വെട്ടിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതായി അറിവില്ല. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രിയും ഊര്‍ജമന്ത്രിയുമായില്ലേയെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications