Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്നപരിഹാരം സംഘടനാ തിരഞ്ഞെടുപ്പ്: കരുണാകരന്‍

കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാമെന്ന് കെ. കരുണാകരന്‍. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇനിയും അച്ചടക്ക ലംഘനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ഫിബ്രവരി 14 തിങ്കളാഴ്ച കൊച്ചിയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക എന്നതു മാത്രമാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആവശ്യം. മറ്റെല്ലാ ആവശ്യങ്ങളും ഐ ഗ്രൂപ്പ് മാറ്റിവച്ചിരിക്കുകയാണ്.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് മത്സരിക്കും. നിര്‍ത്തുന്ന എല്ലാ സീറ്റിലും ഐ ഗ്രൂപ്പ് വിജയിക്കുമെന്ന് ഉറപ്പുണ്ട്. മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതും പിന്‍വലിക്കുന്നതും കെപിസിസിയോ യുഡിഎഫോ അറിയാതെയാണ്.

കോണ്‍സ്രസുണ്ടായ കാലം മുതല്‍ ഗ്രൂപ്പുമുണ്ട്. ഗ്രൂപ്പില്ലാതാകണമെങ്കില്‍ കോണ്‍ഗ്രസ് ഇല്ലാതാകണം. ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുകയും അതുവഴി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ ഗ്രൂപ്പ് വേണ്ടെന്ന് പറയുന്നത്.

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന തിരഞ്ഞെടുപ്പാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+