Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുസഖ്യം ഭരിപ്പിക്കാന്‍: സുകുമാരന്‍ നായര്‍

കൊല്ലം: എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടോ ഭരിക്കാനോ വേണ്ടിയല്ല മറിച്ച് ഭരിപ്പിക്കാന്‍ വേണ്ടിയാണെന്ന് എന്‍എസ്എസ്അസിസ്റന്റ് സെക്രട്ടറി ജിസുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. കൊല്ലം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ കരയോഗ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനീതി കണ്ടാല്‍ അതിനെ എതിര്‍ക്കും. സഖ്യത്തെ ഭയക്കുന്നത് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളാണ്. രാഷ്ട്രീയ പാര്‍ട്ടികളെ നിലയ്ക്കുനിര്‍ത്താനും ന്യൂനപക്ഷത്തിന്റെ പേരില്‍ നടത്തുന്ന സമ്മര്‍ദ്ദതന്ത്രം അവസാനിപ്പിക്കാനുമാണ് ഈ കൂട്ടുകെട്ട്.

സമ്മര്‍ദ്ദതന്ത്രത്തിലൂടെ ന്യൂനപക്ഷം അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഒന്നും ലഭിക്കാത്ത ഭൂരിപക്ഷ സമുദായവും മനുഷ്യരാണെന്ന് മനസ്സിലാക്കണം. നായര്‍-ഈഴവ ഐക്യം യാഥാര്‍ത്ഥ്യമാകില്ലെന്ന കെ.കരുണാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

എസ്എന്‍ഡിപിയുമായി സംവരണപ്രശ്നത്തില്‍ അഭിപ്രായ സമന്വയമുണ്ടാകും.

ഹിന്ദുഐക്യരൂപീകരണത്തിനായി എസ്എന്‍ഡിപി അഞ്ചുപേരെ ഉന്നതതല സമിതിയിലേക്ക് നോമിനേറ്റ് ചെയ്തു കഴിഞ്ഞു. എന്‍എസ്എസ് പ്രതിനിധി സഭയില്‍ നിന്ന് അഞ്ചുപേരെ ഉടന്‍ ചര്‍ച്ചകള്‍ക്കായി നിയമിക്കും.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിനെ അനുകൂലിക്കുന്നതെന്നും പ്രതികൂലിക്കുന്നതെന്നും അറിഞ്ഞ ശേഷം വേണം എന്‍എസ്എസിന് പ്രതികരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+