ചന്ദനമര സംരക്ഷണത്തിന് പ്രത്യേക നിയമം
മറയൂര്‍: ചന്ദനസംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
വനം നിയമത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഫിബ്രവരി 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടന്ന മറയൂരില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മറയൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷം ചന്ദനം കള്ളക്കടത്ത് നടന്നതായി തനിക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications