കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ ട്രസ്റ:് വെള്ളാപ്പള്ളി പക്ഷത്തിന് ആധിപത്യം

  • By Staff
Google Oneindia Malayalam News

ചേര്‍ത്തല: എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് വെള്ളാപ്പള്ളി നടേശന്റെ പക്ഷത്തെ 136 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല എസ്എന്‍ കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മറ്റാരും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി ചീഫ് റിട്ടേണിങ്ങ് ഓഫീസര്‍ പ്രഖ്യാപിച്ചു.

എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പ്രൊഫ ജി സത്യന്‍, ദേവസ്വം സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ എംബി ശ്രീകുമാര്‍, ട്രസ്റ് എക്സിക്യൂട്ടീവ് അംഗം ഡോ ബി വിജയന്‍, നാട്ടിക യൂണിയന്‍ പ്രസിഡന്റ് ടിപി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ട്രസ്റംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഫെബ്രവരി 26ന് ചേര്‍ത്തല എസ്എന്‍ കോളേജില്‍ ചേരുന്ന യോഗം മൂന്ന് വിദഗ്ദ്ധ അംഗങ്ങളെ തിരഞ്ഞെടുക്കും. 27ന് ചേരുന്ന ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ചെയര്‍മാന്‍, സെക്രട്ടറി, അസി സെക്രട്ടറി, ഖജാന്‍ജി എന്നിവരെ തിരഞ്ഞെടുക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X