ഇറാഖില്‍ ഷിയാസഖ്യം അധികാരത്തിലേക്ക്
ബാഗ്ദാദ്: അരനൂറ്റാണ്ടിനു ശേഷം ഇറാഖില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷിയാസഖ്യം വിജയിച്ചു. ഷിയാ നേതാവ് അയത്തൊള്ള അലി സിസ്താനിയുടെ നേതൃത്വത്തിലുള്ള ഷിയാ സഖ്യത്തിന് 48.1 ശതമാനം വോട്ടു ലഭിച്ചു .
അമേരിക്കയോട് അനുഭാവമുള്ള ഇടക്കാല പ്രധാനമന്ത്രിയായ ഇയാദ് അലാവിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 13.18 ശതമാനം വോട്ടുമാത്രമേ നേടാനായുള്ളു. ഇറാഖ് അടക്കിഭരിക്കാമെന്ന അമേരിക്കയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് ഇറാഖ് തിരഞ്ഞെടുപ്പു ഫലം.
കഴിഞ്ഞ ജ-നുവരി 30 നാണ് ഇറാഖിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഇറാഖ് ദേശീയ അസംബ്ലിയിലെ ആകെയുള്ള അംഗസംഖ്യ 275 ആണ്. ഇപ്പോഴത്തെ ഫലമനുസരിച്ച് ഐക്യ ഇറാഖി സഖ്യത്തിന് ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കുര്‍ദ്ദുകളുടെ സഖ്യം 25.7 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്.
ഫെബ്രവരി 13 ഞായറാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ ഫാരിദ് അയാര്‍, അബ്ദെല്‍ അല്‍-ലാമി എന്നിവര്‍ ചേര്‍ന്നാണ് ഓരോ കക്ഷിയും നേടിയ വോട്ടുകളുടെ ശതമാനക്കണക്ക് പ്രഖ്യാപിച്ചത്. ഓരോ സഖ്യവും ദേശീയ അസംബ്ലിയില്‍ നേടിയ സീറ്റുകളുടെ എണ്ണം പിന്നീട് പ്രഖ്യാപിക്കും.
പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ചേര്‍ന്നാണ് ഇറാഖിന്റെ പുതിയ പ്രസിഡന്റിനെയും ഡപ്യൂട്ടി പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക. ഇവരാണ് പിന്നീട് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സുന്നി വിഭാഗം വോട്ടര്‍മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തില്ല.












Click it and Unblock the Notifications