നേപ്പാളില്‍ പുതിയ വൈസ്ചെയര്‍മാന്‍മാര്‍
കാഠ്മണ്ഡു: അധികാരസംരക്ഷണത്തിന്റെ ഭാഗമായി നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര മന്ത്രിസഭാ വൈസ്ചെയര്‍മാന്‍മാരായി തന്നോടു കൂറുള്ള രണ്ടുപേരെ നിയമിച്ചു.
ഗ്യാനേന്ദ്രയുടെ പിതാവ് മഹേന്ദ്ര രാജാവിന്റെ ഭരണകാലത്ത് മന്ത്രിസഭാ ചെയര്‍മാനായിരുന്ന ഗിരിയാണ് വൈസ്ചെയര്‍മാന്‍മാരില്‍ ഒരാള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീലങ്കയില്‍ താമസിക്കുകയായിരുന്ന എണ്‍പതുകാരനായ ഗിരി അടുത്തയിടെയാണ് തിരിച്ചെത്തിയത്.
മുന്‍പു നാലുതവണ നേപ്പാളിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്ന ബിസ്തയാണ് മറ്റൊരു വൈസ്ചെയര്‍മാന്‍. ചൈനയോടു വിരോധമുള്ള രാഷ്ട്രീയക്കാരനെന്നാണ് ബിസ്ത അറിയപ്പെടുന്നത്.
നിയമം, ഭൂപരിഷ്കരണം, വനം,ജല വകുപ്പുകള്‍, സയന്‍സ് ആന്റ് ടെക്നോളജി തുടങ്ങിയവയുടെ ചുമതല ഗിരിക്കായിരിക്കുമെന്നാണ് കരുതുന്നത്. വ്യവസായം, സാമ്പത്തികം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളായിരിക്കും ബിസ്ത കൈകാര്യം ചെയ്യുക.
ഇവരുടെ നിയമനത്തോടെ ഗ്യാനേന്ദ്ര രൂപീകരിച്ച മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 12 ആകും.












Click it and Unblock the Notifications