മന്‍മോഹന്‍ സിംഗിന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ഡോക്ടറേറ്റ്
ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ലണ്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കും. സിവില്‍ നിയമത്തിലാണ് മന്‍മോഹന്‍ സിംഗിന് ഡോക്ടറേറ്റ് നല്‍കുന്നത്.
കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങള്‍ നേടിയ സിംഗിന് രാഷ്ട്രീയ, സാമ്പത്തികമേഖലകളില്‍ വഹിച്ച സുപ്രധാന പങ്കുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടറേറ്റു നല്‍കുന്നതെന്ന് സര്‍വകലാശാലയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.മന്‍മോഹന്‍ സിംഗിന് സൗകര്യമുള്ള തീയതിയിലായിരിക്കും അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങെന്നും വക്താവ് അറിയിച്ചു.
നോബല്‍ സമ്മാന ജേതാവ് ടോണി മോറിസണും സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കുന്നുണ്ട്.
ഡോക്ടറേറ്റിനര്‍ഹരായ എട്ടുപേര്‍ക്ക് സര്‍വകലാശാല വര്‍ഷിബിരുദവിതരണദിനമായ ജൂണ്‍ 22നു നടക്കുന്ന ചടങ്ങില്‍ വാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications