ലീല ഹോട്ടല്‍ ഗ്രൂപ്പ് ദുബായിലേക്ക്
ദുബായ്: ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായലോകത്തെ പ്രമുഖരായ ലീല ഗ്രൂപ്പ് ദുബായില്‍ ഹോട്ടലാരംഭിക്കാന്‍ പദ്ധതിയിടുന്നു. ലീല ഗ്രൂപ്പ് ചെയര്‍മാന്‍ സി പി കൃഷ്ണന്‍ നായര്‍ അറിയിച്ചതാണ് ഇക്കാര്യം. ടൂറിസം സാധ്യതകള്‍ ധാരാളമുള്ള ദുബായില്‍ ഹോട്ടല്‍ വ്യവസായത്തിന് ഏറെ പ്രാമുഖ്യം ലഭിക്കുമെന്നതു കൊണ്ടാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഹോട്ടല്‍ വ്യവസായ രംഗം ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ വളരുന്നതായി അദ്ദേഹം പറഞ്ഞു. 2004ല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ടൂറിസ്റുകളുടെ എണ്ണത്തില്‍30 ശതമാനം വര്‍ദ്ധനവുണ്ടായി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 10മില്യണ്‍ കവിയുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു.
ലീല ഗ്രൂപ്പിന് ബാംഗ്ലൂര്‍, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ അത്യാധുനി സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകളുണ്ട്.












Click it and Unblock the Notifications