എയര്‍ ഇന്ത്യാ എക്സ്പ്രസ് ഏപ്രില്‍ 28 മുതല്‍
മുംബൈ: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിക്കും. സാധാരണ വിമാനങ്ങളേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഈ സര്‍വീസിന് കമ്മീഷന്‍ ചാര്‍ജില്ല. പകരം സര്‍വീസ് ചാര്‍ജാണ് ഈടാക്കുന്നത്. ഇന്ത്യയിലെ സര്‍വീസ് ചാര്‍ജ് 100രൂപയും ഗള്‍ഫിലെ സര്‍വീസ് ചാര്‍ജ് 10 ദിര്‍ഹവുമാണ്.
ഇന്റര്‍നെറ്റ് വഴിയോ ഏജന്റുമാര്‍ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തില്‍ ഇന്റര്‍നെറ്റ് ബുക്കിംഗ് സംവിധാനം തല്‍ക്കാലം ലഭ്യമല്ല. പുതിയ വിമാനസര്‍വീസിനായുള്ള പ്രത്യേക ഡിസൈന്‍ എയര്‍ ഇന്ത്യ വേണ്ടെന്നു വച്ചു. പകരം ഇന്ത്യന്‍ കലയെ പ്രതിനിധാനം ചെയ്യുന്ന ഡിസൈനായിരിക്കും വിമാനത്തിന്റെ വാലറ്റഭാഗത്ത് ഉപയോഗിക്കുക.
വിമാനത്തില്‍ ഭക്ഷണം നല്‍കുമെങ്കിലും യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന സാധനങ്ങളുടെ തൂക്കത്തിന് പരിധിയുണ്ട്.
കൂടുതല്‍ വിമാനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ കഴിയാത്തതിനാല്‍ തുടക്കത്തില്‍ കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുമായിരിക്കും സര്‍വീസ് ആരംഭിക്കുക.
എയര്‍ ഇന്ത്യാ എക്സ്പ്രസിനു വേണ്ടി പുതിയ 18 ബോയിംഗ് വിമാനങ്ങള്‍ അടുത്ത രണ്ടുവര്‍ഷങ്ങളിലായി വാടകയ്ക്കെടുക്കുമെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications