Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐക്യം നില നിര്‍ത്തണമെന്ന് പോളിറ്റ് ബ്യൂറോ

ദില്ലി: മലപ്പുറത്തു നടക്കുന്ന സിപിഎം കേരള ഘടകം സംസ്ഥാന സമ്മേളനത്തില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു മത്സരമുണ്ടായാലും ഐക്യം നിലനിര്‍ത്തണമെന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം. പാര്‍ട്ടിയില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

കേരളത്തില്‍ പാര്‍ട്ടി ഐക്യം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാനസമ്മേളനത്തില്‍ മത്സരമൊഴിവാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പൊളിറ്റ് ബ്യൂറോയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ തീരുമാനിക്കട്ടേയെന്ന നിലപാടാണ് വി. എസ്. അച്യുതാനന്ദനും ഇ. ബാലാനന്ദനും സ്വീകരിച്ചത്.

അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണമുന്നയിച്ച് പോളിറ്റ് ബ്യൂറോയ്ക്കു നല്‍കിയ പരാതിയെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി തന്നെ തീരുമാനിക്കട്ടെയെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോക്കുള്ളത്.

സമ്മേളനത്തില്‍ മത്സരമൊഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കിലും പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തണമെന്ന പിബി നിര്‍ദേശം തങ്ങള്‍ക്കുള്ള പിന്തുണയായിട്ടാണ് പിണറായി പക്ഷം എടുത്തിരിക്കുന്നത്. പിബി നിര്‍ദേശങ്ങളൊന്നും നല്‍കാതിരുന്നത് കേന്ദ്രമിടപെടുമെന്നുള്ള അണികളുടെ തെറ്റിദ്ധാരണ തിരുത്താന്‍ സഹായിക്കുമെന്നതാണ് അച്യുതാനന്ദന്‍ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+