ജമ്മു ദേശീയപാത വീണ്ടും അടച്ചു
ജമ്മു: മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടുമടച്ചിട്ടു. ഹിമപാതത്തെ തുടര്‍ന്ന് റോഡുകളില്‍ തടസം സൃഷ്ടിക്കപ്പെട്ടതിനാല്‍ മുന്നൂറോളം വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങിയിട്ടുണ്ട്.
ഉച്ച മുതല്‍ അടച്ചിട്ട ദേശീയപാതയില്‍ പ്രവേശിക്കാന്‍ വാഹനങ്ങളെയൊന്നും അനുവദിക്കുന്നില്ല. രക്ഷാപ്രവര്‍ത്തനം നടത്തിവരികയായിരുന്ന നാല്പതോളം വരുന്ന സൈനികര്‍ ഹിമപാതം വീണ്ടുമുണ്ടായപ്പോള്‍ ഒരു വിധം രക്ഷപ്പെട്ടു.
ഹിമപാതമുള്ള സ്ഥലങ്ങളില്‍ കുടുങ്ങിയ വാഹനങ്ങളെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരെയും വാഹനങ്ങളില്‍ നിന്ന് മാറ്റി.
ഹിമപാത പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ദേശീയപാതയില്‍ വീണ്ടും ഹിമപാതം ഉണ്ടാവാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications