നട്വര്‍സിംഗ് അഫ്ഗാന്‍ സന്ദര്‍ശനം റദ്ദാക്കി
ദില്ലി: കനത്ത മഞ്ഞവീഴ്ചയും കാബൂളിലെ മോശപ്പെട്ട കാലാവസ്ഥയും കാരണം വിദേശകാര്യ മന്ത്രി നട്വര്‍ സിംഗിന്റെ അഫ്ഗാന്‍ സന്ദര്‍ശനം റദ്ദാക്കി.
കാബൂളിലേക്ക് തിരിക്കാനായി ദില്ലി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ മോശം കാലാവസ്ഥ മൂലം കാബൂള്‍ വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
ചഅഫ്ഗാന്‍ സന്ദര്‍ശനം മാറ്റിവച്ച സാഹചര്യത്തില്‍ മന്ത്രി നേരിട്ട് ഇസ്ലാമാബാദിലേക്കു പുറപ്പെടുമെന്നാണു കരുതുന്നത്. ശ്രീനഗര്‍-മുസഫറാബാദ് ബസ് സര്‍വീസ്, ഗ്യാസ് പൈപ്പ്ലൈന്‍ തുടങ്ങിയ വിഷയങ്ങളടക്കം വിവിധ കാര്യങ്ങള്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പാക് നേതാക്കളുമായി മന്ത്രി ചര്‍ച്ച ചെയ്യും. ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം അഹമ്മദാബാദില്‍ വച്ചു നടത്തുന്നതു സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചും നട്വര്‍ സിംഗ് പാക് അധികൃതരുമായി ചര്‍ച്ച ചെയ്തേക്കും.
16 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.












Click it and Unblock the Notifications