ബീഹാറിലും ജാര്‍ഖണ്ഡിലും രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
പാറ്റ്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും ജാര്‍ഖണ്ഡിലും ഫിബ്രവരി 15 ചൊവ്വാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.
ബീഹാറിലെ 82 നിയമസഭാ മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 29 മണ്ഡലങ്ങളെയാണ് ഉള്‍പ്പെടുത്തിരിയിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബീഹാറിലെ മൂന്ന് ബൂത്തുകളില്‍ ചൊവ്വാഴ്ച ബോംബ് സ്ഫോടനം നടന്നു. ആര്‍ക്കും അപകടമുണ്ടായിട്ടില്ല. ബൂത്ത് പിടിക്കാനെത്തുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിക്കാനോ പിരിച്ചയക്കാനോ കഴിയുന്നില്ലെങ്കില്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications