പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം നല്‍കും
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനം നല്‍കും.
ഫെബ്രവരി 15 ചൊവ്വാഴ്ച രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. സ്മാര്‍ട്ട് സിറ്റി, എല്‍എന്‍ജി ടെര്‍മിനല്‍ തുടങ്ങിയ വിവിധ പദ്ധതികളുള്‍പ്പെടുത്തിയുള്ള സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നത്.
ഉച്ച തിരിഞ്ഞ് സംസ്ഥാനമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫെബ്രവരി 15 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നിന് നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ 9.30നാണ് വല്ലാര്‍പ്പാടം ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്.
പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മന്‍മോഹന്‍ സിംഗ് കേരളം സന്ദര്‍ശിക്കുന്നത്.












Click it and Unblock the Notifications