Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോടെക്നോ സെന്റര്‍ സ്ഥാപിക്കും

തിരുവനന്തപുരം: വിദേശനിക്ഷേപകരുടെ സഹായത്തോടെ വിദേശമലയാളികളുടെ സംഘടനയായ നോര്‍ക്കയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാനോടെക്നോ സെന്റര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മേഖലയില്‍ ഗവേഷണം നടത്താനും ഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുമാണ് ഇത് സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചകര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും. ശബരിമല സമഗ്ര പദ്ധതിയുടെ പണി കമ്മീഷന്‍ ചെയ്യും. വെര്‍ച്ച്വല്‍ സര്‍വകലാശാല ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണന്‍ എന്നിവ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും.

സുനാമി ദുരന്തത്തില്‍ ബോട്ടുകളും വലയും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അത് സൗജന്യമായി നല്‍കും. എല്ലാ പുതിയ കെട്ടിടങ്ങളിലും മഴവെള്ള സംഭരണത്തിനുള്ള സംവിധാനം ഉറപ്പാക്കും. 100 മത്സ്യഭവനുകള്‍ സ്ഥാപിക്കും. കാസര്‍കോട്ട് മേഖലാ ശാസ്ത്രകേന്ദ്രം വരും. സംസ്ഥാനത്ത് ആഗോള വിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കും. നിയമ സര്‍വകലാശാല ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. പോലീസ് ആസ്ഥാനത്ത് എന്‍ആര്‍ഐ സെല്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+