Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈം മാസികയ്ക്കെതിരെ സിപിഎം

തിരുവനന്തപുരം: കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന ക്രൈം മാസിക സിപിഎം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ പാര്‍ട്ടി സെക്രട്ടേറിയറ്റ് അപലപിച്ചു.

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ലൈംഗികാപവാദമടക്കമുള്ള നിരവധി നുണക്കഥകളാണ് ക്രൈം പ്രചരിപ്പിക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടിക്കും നേതാക്കള്‍ക്കും നേരെ മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം പുതിയ അനുഭവമല്ല. എന്നാല്‍ ക്രൈം ആ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള ഹീനശ്രമങ്ങള്‍ക്ക് രാഷ്ട്രീയമുഖം നല്‍കാനുള്ള വിചിത്രമായ നീക്കവും ക്രൈം നടത്തുന്നുണ്ട്.

സാംസ്കാരിക മലിനീകരണം നടത്തുന്ന ഇത്തരം അശ്ലീലപ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ജനമനസ്സാക്ഷി ശക്തമായ പ്രതികരണമുയര്‍ത്തണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വ്യാജ കഥകള്‍ അച്ചടിച്ചും അവയുടെ പ്രചാരത്തിന് പത്രസമ്മേളനങ്ങള്‍ നടത്തിയും സാംസ്കാരിക മലിനീകരണം സൃഷ്ടിക്കുന്നവര്‍ എത്രയുംവേഗം അത് അവസാനിപ്പിക്കണമെന്ന് സിപിഎംആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+