Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പതാകജാഥകള്‍ 18 ന് മലപ്പുറത്തെത്തും

മലപ്പുറം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമരം, ദീപശിഖ ജാഥകള്‍ ഫിബ്രവരി 18ന് മലപ്പുറം ടൗണില്‍ സന്ധിക്കും. തുടര്‍ന്ന് പൊതുസമ്മേളനനഗരിയായ കോട്ടക്കുന്നിലെ ഇ.എം.എസ് നഗരിയില്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം കോട്ടപ്പടി കിഴക്കേത്തല നെച്ചിക്കാട്ട് ഓഡിറ്റോറിയത്തില്‍ 19മുതല്‍ 22വരെ നടക്കും.

പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ 132ലോക്കല്‍ കമ്മിറ്റികള്‍ സമ്മേളനസന്ദേശയാത്ര നടത്തും. സമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്ശര്‍മ നേതൃത്വംനല്കും. കയ്യൂരില്‍നിന്ന് ഇപി ജയരാജന്റെ നേതൃത്വത്തില്‍ ദീപശിഖയും രക്തസാക്ഷി കുഞ്ഞാലി അന്ത്യവിശ്രമം കൊള്ളുന്ന കാളികാവില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ സെയ്താലിക്കുട്ടിയുടെ നേതൃത്വത്തില്‍ കൊടിമരവും കൊണ്ടുവരും.

സമാപനദിവസം കോട്ടപ്പടി കിഴക്കേത്തലയില്‍ നിന്നാരംഭിക്കുന്ന വളണ്ടിയര്‍ പരേഡില്‍ 15000 പേര്‍ പങ്കെടുക്കും. 15ന് വൈകീട്ട് 4മണിക്ക് കോട്ടപ്പടി മൈതാനിയിലെ യാസര്‍ അറഫാത്ത് നഗറില്‍ ഫോട്ടോ പ്രദര്‍ശനം സിനിമാനടന്‍ ഇന്നസെന്റ് ഉദ്ഘാടനംചെയ്യും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, റെയ്ഡ്കോ തുടങ്ങിയവയുടെ 12പവലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടാവും. സമ്മേളനത്തിന്റെ ഭാഗമായി ഫിബ്രവരി 15മുതല്‍ കോട്ടപ്പടി മൈതാനിയില്‍ സിനിമാപ്രദര്‍ശനങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+