തിരുവല്ലയിലെ വിവാദ കല്ലറ തുറന്നു
തിരുവല്ല: മൃതദേഹ വിവാദത്തെ തുടര്‍ന്ന് കവിയൂര്‍ സ്ലീബാ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലെ ചിറത്തലയ്ക്കല്‍ വി. കെ. കുര്യന്റെ കല്ലറ തുറന്നു.
മൃതദേഹം പെട്ടിയില്‍ കണ്ടെങ്കിലും ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മൃതദേഹം കണ്ട ബന്ധുക്കള്‍ അത് കുര്യന്റേതാണോയെന്ന സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മൃതദേഹത്തോടൊപ്പം അടക്കം ചെയ്തിരുന്ന വസ്തുക്കളും മൃതദേഹത്തെ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങളും ജീര്‍ണിക്കാത്ത നിലയിലാണ്. 2004 ജൂണ്‍ രണ്ടിനാണ് കുര്യന്റെ മൃതദേഹം കല്ലറയില്‍ സംസ്കരിച്ചത്.
ജനവരി 26ന് തിരുവല്ലയില്‍ നടന്ന ഒരു പ്രദര്‍ശനത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജിന്റെ സ്റാളില്‍ പ്രദര്‍ശിപ്പിച്ചത് വി. കെ. കുര്യന്റെ മൃതദേഹമാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. തിരുവല്ല ആര്‍ഡിഒ എന്‍. ഗോവിന്ദന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കല്ലറ തുറന്നത്. ഉന്നത പൊലീസുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കല്ലറ തുറക്കുമ്പോള്‍ കുര്യന്റെ ഭാര്യയും മക്കളും മരുമക്കളും സ്ഥലത്തുണ്ടായിരുന്നു.