പ്രധാനമന്ത്രി കൊച്ചിയിലെത്തി
കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൊച്ചിയിലെത്തി. ഫിബ്രവരി 15 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കൊച്ചി വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്.
ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൊച്ചി മേയര്‍ സി. എം. ദിനേശ്മണി തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഹോട്ടല്‍ താജ് മലബാറിലേക്ക് തിരിച്ചു.
വൈകുന്നേരം താജില്‍ നടക്കുന്ന ശാന്തിഗിരി ആയുര്‍വേദ-സിദ്ധ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്‍മോഹന്‍സിംഗ് നിര്‍വഹിക്കും. തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരുമായി കേരളത്തിന്റെ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തും.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വൈകുന്നേരം മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തും.
ബുധനാഴ്ച രാവിലെ 9.30നാണ് മന്‍മോഹന്‍സിംഗ് വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.












Click it and Unblock the Notifications