പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഫിബ്രവരി 15 ചൊവ്വാഴ്ച കൊച്ചിയിലെത്തും.

ഉച്ച തിരിഞ്ഞ് മൂന്നിന് നാവികസേനാ വിമാനത്താവളത്തില്‍ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് പ്രധാനമന്ത്രി വന്നിറങ്ങുന്നത്. ബുധനാഴ്ച രാവിലെ 9.30ന് പ്രധാനമന്ത്രി വല്ലാര്‍പ്പാടം ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.

ഈ ചടങ്ങിന് ശേഷം കായംകുളത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി അവിടെ താപനിലയത്തില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയതിന് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കൊച്ചിയില്‍ തിരികെയെത്തും. തുടര്‍ന്ന് ദില്ലിയിലേക്ക് മടങ്ങും.

ഈയാഴ്ചത്തെ സംസ്ഥാന മന്ത്രിസഭായോഗം കൊച്ചിയിലാണ് നടക്കുന്നത്. കൊച്ചിയിലെ സര്‍ക്കാര്‍ ഗസ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രിയും പങ്കെടുക്കും. കേരളത്തിന്റെ വികസന പദ്ധതികളെ കുറിച്ച് മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+