കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജ് വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ദേശീയ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായെത്തിയ അന്യസംസ്ഥാനക്കാരായ പെണ്‍കുട്ടികളെ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായി പരാതി.

ഫിബ്രവരി 14 തിങ്കളാഴ്ച രാത്രി മഹാരാജാസ് കോളജ് ഹോസ്റലിലെ വിദ്യാര്‍ഥികള്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയവരുടെ ടെന്റുകളില്‍ കടന്ന് അതിക്രമം നടത്തിയതായി കായികതാരങ്ങള്‍ ആരോപിച്ചു.

വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളുടെ സ്വര്‍ണമാലകളും മൊബൈല്‍ ഫോണുകളും തട്ടിപ്പറിക്കുകയും ടെന്റിലുണ്ടായിരുന്ന മിക്ക പെണ്‍കുട്ടികളെയും പീഡിപ്പിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. കോളജ് ഗ്രൗണ്ടിലായിരുന്നു കായികതാരങ്ങള്‍ ടെന്റ് കെട്ടി താമസിച്ചിരുന്നത്.

കായികതാരങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. തുടര്‍ന്ന് പ്രകോപിതരായ കായികതാരങ്ങള്‍ റോഡിലേക്കിറങ്ങുകയും എംജി റോഡിലെ ഗതാഗതം തടയുകയും ചെയ്തു. പിന്നീട് പൊലീസ് സംഘമെത്തി കായികതാരങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X