നട്വര്‍സിംഗ് കാബൂളിലെത്തി
കാബൂള്‍: വിദേശകാര്യമന്ത്രി കെ. നട്വര്‍സിംഗ് ഒരു ദിവസത്തെ അഫ്ഗാന്‍ സന്ദര്‍ശനത്തിനായി ഫിബ്രവരി 15 ചൊവ്വാഴ്ച കാബൂളിലെത്തി.
മോശപ്പെട്ട കാലാവസ്ഥ മൂലം നട്വര്‍സിംഗിന്റെ അഫ്ഗാന്‍ സന്ദര്‍ശനം റദ്ദാക്കിയതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കാബൂുളിലെ കാലാവസ്ഥ സാധാരണനിലയിലായിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതനുസരിച്ച് പര്യടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അഫ്ഗാന്‍ പ്രസിഡന്റ് ഹമിദ് കര്‍സായിയുമായി നട്വര്‍ ചര്‍ച്ച നടത്തും. കാബൂളില്‍ നിന്ന് അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി ഇസ്ലാമബാദിലേക്ക് തിരിക്കും.












Click it and Unblock the Notifications