ഇന്തോനേഷ്യയില്‍ ഭൂചലനം
ഹോങ്കോങ്ങ്: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഫെബ്രവരി 15 ചൊവ്വാഴ്ച പുലര്‍ച്ചെ റിച്ചര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഹോങ്കോംഗ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
പതംഗ് എന്ന സ്ഥലത്തിന്റെ വടക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. ഇന്ത്യന്‍ സമയം രാവിലെ 10.43നാണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. മനുഷ്യവാസമുള്ള സ്ഥലത്ത് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതായിരുന്നു 6.0 രേഖപ്പെടുത്തിയ ഈ ഭൂചലനമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.












Click it and Unblock the Notifications