Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കമ്മിഷന്‍ അധ്യക്ഷയായി ഗിരിജാ വ്യാസ് സ്ഥാനമേറ്റു

ദില്ലി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി കോണ്‍ഗ്രസ് നേതാവ് ഗിരിജാ വ്യാസ് സ്ഥാനമേറ്റു. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് പിന്നോക്കമേഖലകളിലുള്ളവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെ പറ്റി അവബോധമുണ്ടാക്കുകയാണ് കമ്മിഷന്‍ അധ്യക്ഷയെന്ന നിലക്ക് താന്‍ ആദ്യമായി ചെയ്യാന്‍ പോകുന്നതെന്ന് അവര്‍ പറഞ്ഞു.

പിന്നോക്ക മേഖലകളിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും തങ്ങളുടെ അവകാശങ്ങളെ പറ്റി ധാരണയില്ല. കേന്ദ്ര സര്‍ക്കാര്‍ പിന്നോക്ക മേഖലകളുടെ വികസനത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നതു കൊണ്ട് ഇവിടങ്ങളിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയെന്ന കാര്യം ഒഴിവാക്കാനാവില്ല.

വനിതാകമ്മീഷന് കൂടുതല്‍ അധികാരം കൊടുക്കണോയെന്ന ചോദ്യത്തില്‍ നിന്ന് ഗിരിജാവ്യാസ് ഒഴിഞ്ഞു മാറി. കാലാനുസൃതമായി എല്ലാ നിയമങ്ങളിലും മാറ്റം വരുത്തണമെന്നും കൂടുതല്‍ അധികാരത്തിലല്ല, ഉള്ള അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതിലാണ് കാര്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ലോക്സഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തെക്കുറിച്ചു പഠിച്ചു വരികയാണെന്നും ഗിരിജാവ്യാസ് പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച പൂര്‍ണിമ അദ്വാനിക്കു പകരമാണ് ഗിരിജാവ്യാസ് ദേശീയ കമ്മീഷന്‍ അധ്യക്ഷയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+