പാകിസ്ഥാനുമായി കളിക്കരുത്: താക്കറെ
മുംബൈ: ക്രിക്കറ്റ് കളിക്കാനായി പാകിസ്ഥാനെ ഇന്ത്യയിലേക്ക് ക്ഷണിക്കരുതെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ലജ്ജയില്ലാത്തവരാണെന്നും താക്കറെ പറഞ്ഞു.
ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടി മരിച്ചുവീഴുമ്പോള്‍ അയല്‍ സംസ്ഥാനവുമായി ബന്ധം നിലനിര്‍ത്തരുതെന്ന വാദവുമായി നേരത്തെ ശിവസേന മുന്നോട്ടുവന്നിരുന്നു.
പാകിസ്ഥാനുമായി നടക്കുന്ന മൂന്ന് ടെസ്റുകളിലൊന്നിന് വേദിയാവുന്ന മൊഹാലിയിലെ പിച്ചിന് ശിവസേനാ പ്രവര്‍ത്തകര്‍ നേരത്തെ കേടുപാട് വരുത്തിയിരുന്നു.












Click it and Unblock the Notifications