കേരളത്തില്‍ 7000 കോടിയുടെ ഗ്യാസ് ക്രാക്കര്‍ കോംപ്ലക്സ്
കായംകുളം: കേരളത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് 7000 കോടി രൂപയുടെ ഗ്യാസ് ക്രാക്കര്‍ കോംപ്ലക്സ് സ്ഥാപിക്കാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയ്ല്‍)ക്കു പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കായംകുളം താപവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാസ് ക്രാക്കര്‍ കോംപ്ലക്സില്‍ ഒരു വര്‍ഷം ആറു ലക്ഷം ടണ്‍ ഈഥൈലീനും ഒന്നര ലക്ഷം പ്രൊപ്പൈലീനും ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ കോംപ്ലക്സില്‍ 500 പേര്‍ക്ക് നേരിട്ടു ജോലി ലഭിക്കും. ഇതുകൂടാതെ പോളിത്തീന്‍, പ്ലാസ്റിക് മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഗെയ്ല്‍ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കായംകുളം താപവൈദ്യുത നിലയത്തിന് ഇന്ധനത്തിനായാണ് കൊച്ചിയില്‍ റീഗ്യാസിഫിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications