ഐടി പരീക്ഷ: രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
കൊച്ചി: എസ്എസ്എല്‍സിയുടെ ഐടി പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ഫിബ്രവരി 17 വ്യാഴാഴ്ച ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വേണ്ട പരിശീലനമോ വിജ്ഞാനമോ നല്‍കാതെ ഐടി പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി എം. കെ. അബ്ദുളള സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്.
യോഗ്യതയുള്ള അധ്യാപകരോ ആവശ്യത്തിനുള്ള പഠനസാമഗ്രികളോ ഇല്ലാതെ ഐടി പൊതുപരീക്ഷയുടെ ഭാഗമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ ചിലത് ഒഴികെ എല്ലാ സ്കൂളുകളിലും മതിയായ പഠനസാമഗ്രികള്‍ ഉണ്ടെന്നും അധ്യാപകര്‍ക്ക് വേണ്ട പരിശീലനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications