കായംകുളം: പ്രധാനമന്ത്രി തറക്കല്ലിട്ടു
കായംകുളം: എന്‍ടിപിസിയുടെ താപവൈദ്യുത നിലയത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തറക്കല്ലിട്ടു.
താപനിലയത്തിന്റെ ഇപ്പോഴത്തെ ശേഷി 350 മെഗാവാട്ടാണ്. 650 മെഗാവാട്ടിന്റെ വീതമുള്ള മൂന്ന് യൂണിറ്റാണ് രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ താപനിലയത്തിന്റെ ശേഷി 2300 മെഗാവാട്ടായി വര്‍ധിക്കും.
പണി തീരുമ്പോള്‍ ഇന്ത്യയിലെ ദ്രവപ്രകൃതി വാതകാധിഷ്ഠിത പദ്ധതികളില്‍ ഏറ്റവും വലുതായിരിക്കും ഇത്. രണ്ടാ ഘട്ട വികസനത്തിന്റെ ചെലവ് 7584 കോടി രൂപയാണ്. 1999 ജനവരിയില്‍ മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയാണ് പ്ലാന്റിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ഊര്‍ജമന്ത്രി പി. എം. സെയ്ദ്, സംസ്ഥാന മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. സി. വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications