മദ്യം കഴിച്ചു മരിച്ചയാളുടെ ഭാര്യ അറസ്റില്‍
കൊല്ലം: സൈനിക ക്യാന്റീനില്‍ നിന്നും വാങ്ങിയ മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മരിച്ചവരില്‍ ഒരാളുടെ ഭാര്യയെ അറസ്റ് ചെയ്തു.
മരിച്ച വിമുക്തഭടന്‍ കൃഷ്ണകൃപയില്‍ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഉഷയെയാണ് പൊലീസ് അറസ്റ് ചെയ്തത്. സ്വകാര്യ ലബോട്ടറിയിലെ ജീവനക്കാരിയായ ഉഷ മദ്യത്തില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ വച്ചാണ് രാധാകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ ബന്ധുവായ കാവനാട് കന്നിമേല്‍ വേളൂര്‍കിഴക്കതില്‍ ഉണ്ണിക്കൃഷ്ണപിള്ളയും മദ്യം കഴിച്ചത്.












Click it and Unblock the Notifications