കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവക്കാട്ടും കൊടുങ്ങല്ലൂരും എന്‍ഡിഎഫ് ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: എന്‍ഡിഎഫ് തൃശൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാവക്കാടും കൊടുങ്ങല്ലൂരും മാത്രമായി പരിമിതപ്പെടുത്തി.

ഹര്‍ത്താലിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്താണ് തൃശൂര്‍ ജില്ലയുടെ മറ്റു ഭാഗങ്ങളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയത്. ചൊവ്വാഴ്ച എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലിനെതിരെ പൊലീസ് അക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വലപ്പാട് സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. പൊലീസിന് നേരെയ പ്രകടനക്കാര്‍ കല്ലേറ് നടത്തി.

പ്രകടനം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്യാമറാമാനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മറ്റ് മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചു. അക്രമസംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേരെ പ്രകടനക്കാര്‍ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തിവീശി. മുപ്പത്തഞ്ചോളം എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X