Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ആഗോളവല്‍ക്കരണത്തിന്റെ വിജയിച്ച മാതൃക

കായംകുളം: ആഗോളവല്‍ക്കരണത്തിന്റെ വിജയിച്ച മാതൃകയാണ് കേരളമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. ഫിബ്രവരി 16 ബുധനാഴ്ച കായംകുളം താപനിലയത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

സംസ്ഥാനത്തെ ജനങ്ങളുടെ മികവുകൊണ്ട് കേരളം പല നേട്ടങ്ങളമുണ്ടാക്കി. ആഗോളതലത്തിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയ കേരളീയര്‍ തങ്ങളുടെ സംസ്ഥാനത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്താന്‍ തയ്യാറായി. കേരളത്തില്‍ നിന്ന് വിദേശത്തേക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയെ ഏറെ സഹായിച്ചു.

സംസ്ഥാനത്തെ സാക്ഷരതാനിരക്ക് പ്രത്യേകിച്ചും വനിതകളുടെ സാക്ഷരതാനിരക്ക് പ്രശംസനീയമാണ്. ുറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ നിന്നു പലതും പഠിക്കാനുണ്ട്. എന്നാല്‍ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്തുകയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്താലേ കേരളം വേഗത്തില്‍ വികസിക്കൂ.

സാമൂഹികവികസനത്തിലെ കേരള മോഡല്‍ കെ. എന്‍. രാജിനെയും അമര്‍ത്യസെന്നിനെയും പോലുള്ള വിദഗ്ധര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഐടി, ടൂറിസം രംഗങ്ങളില്‍ കേരളത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയും- പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+