കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 20,000 കോടി രൂപയുടെ പദ്ധതി: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ 20,000 കോടി രൂപയുടെ വ്യവസായപദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഈ ഉറപ്പു നല്‍കിയത്. വികസന കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍, കായംകുളം താപവൈദ്യുത പദ്ധതിയുടെ രണ്ടാംഘട്ടം, എല്‍എന്‍ജി എന്നിവയാണ് ഉടന്‍ നിക്ഷേപം വരുന്ന പദ്ധതികള്‍. ഇതിനു പുറമെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 7000 കോടി രൂപയുടെ പെട്രോകെമിക്കല്‍ പദ്ധതി, 2500 കോടി രൂപയുടെ പുനര്‍വാതകീകരണ പ്ലാന്റ് എന്നിവയും സംസ്ഥാനത്തു സ്ഥാപിക്കും.

കേരളത്തില്‍ ഐഐടിയും ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടും സ്ഥാപിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. എല്ലാ വര്‍ഷവും കേരളത്തിലെത്തി വികസനപുരോഗതികള്‍ വിലയിരുത്താമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സംസ്ഥാനമന്ത്രിസഭായോഗം അംഗീകരിച്ച അടിയന്തിരപ്രാധാന്യമുള്ള ഇരുപതിനപരിപാടിയുടെ ലിസ്റ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X