Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനരധിവാസത്തിന് കേന്ദ്രസഹായം: പ്രധാനമന്ത്രി

കൊച്ചി: കേരളത്തിലെ സുനാമി ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനവേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഈ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ഒരു പുതിയ ജീവിതം നല്‍കാനുള്ള അവസരമാക്കി മാറ്റുകയാകണം നമ്മുടെ ലക്ഷ്യം. യുഗങ്ങളായി ആളുകള്‍ക്ക് ജീവിതവും തൊഴിലും അഭിവൃദ്ധിയും നല്‍കിയിരുന്ന കടല്‍ സുനാമിയിലൂടെ ദുരന്തം സൃഷ്ടിച്ചുവെന്നത് വിചിത്രമാണ്. കേരളത്തിന്റെ എല്ലാ അഭിവൃദ്ധിയിലും കടലിന് മുഖ്യപങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളം സന്ദര്‍ശിക്കാനായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+