കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാങ്ക് ലിസ്റ്: സര്‍ക്കാര്‍ തീരുമാനം പിഎസ്സി തള്ളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിഎസ്സി തള്ളി. മാര്‍ച്ച് 29 മുന്‍പുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടാന്‍ 2004 ഡിസംബര്‍ അവസാന വാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ആനുകൂല്യം 20 ഓളം റാങ്ക് ലിസ്റ്റുകള്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ജ-നുവരി മൂന്നിന് ചേര്‍ന്ന പിഎസ്സി അംഗങ്ങളുടെ യോഗത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട എന്ന തീരുമാനമാണെടുത്തത്.

സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ചെയര്‍മാന്‍ പിഎസ്സി യുടെ ലീഗല്‍ റീട്ടെയ്നറുടെ ഉപദേശം തേടിയിരുന്നു. ഇവര്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കേണ്ടതില്ല എന്നാണ് പിഎസ്സി യെ ഉപദേശിച്ചത്. ഇതനുസരിച്ചാണ് റാങ്കുലിസ്റുകളുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് പിഎസ്സി ചെയര്‍മാന്‍ തീരുമാനിച്ചത്.

ലിസ്റ്റിന്റെ കാലാവധിയെ സംബന്ധിച്ച് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം പിഎസ്സിക്കു തന്നെയാണ്. സര്‍ക്കാരിന് പിഎസ്സിയെ ഉപദേശിക്കാനേ നിയമപ്രകാരം കഴിയുകയുള്ളു. പിഎസ്സി യുടെ തീരുമാനം റാങ്ക്ലിസ്റിലുള്ള നിരവധി ഉദ്യോഗാര്‍ത്ഥികളെ നിരാശപ്പെടുത്തുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X