Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം രാജ-്യത്തിന് മാതൃക: പ്രധാനമന്ത്രി

കൊച്ചി: വികസനരംഗത്ത് കേരളം രാജ-്യത്തിനാകെ മാതൃകയാണെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിഭവശേഷി എല്ലാ വിധത്തിലും പ്രയോജനപ്പടുത്താനും അതുവഴി കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഐടി തുടങ്ങിയ രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളോടൊപ്പമെത്തുകയാണ്. എങ്കിലും പൂര്‍ണ വളര്‍ച്ച കൈവരിക്കാന്‍ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. കേരളത്തില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിക്ക് പ്രചോദനം കേരളത്തിലെ വികസനമാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സാക്ഷാത്കരിക്കപ്പെടുന്നതോടെ കൊച്ചി വീണ്ടും അറബിക്കടലിന്റെ റാണിയായി മാറുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

വല്ലാര്‍പാടം പദ്ധതിക്കായി എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്നും ഇതോടനുബന്ധിച്ചുള്ള റോഡ്-റയില്‍ വികസനത്തിന് കേന്ദ്രം മുതല്‍ മുടക്കുമെന്നും അദ്ദേഹം അറിയിച്ചു. സമയ ബന്ധിതമായി പണി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

1973 ന് ശേഷം കൊച്ചി തുറമുഖത്തിന് വേണ്ടത്ര വികസനം ഉണ്ടായിട്ടില്ല. വല്ലാര്‍പാടത്തിന് തറക്കല്ലിട്ടതൊടെ അതിന് മാറ്റം വരികയാണ്. കൊച്ചിക്കും കേരളത്തിനും രാജ-്യത്തിനും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വല്ലാര്‍പാടം ഉപകരിക്കും.

കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളുടെ വികസനത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+