കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി: പുനരധിവാസം മഴക്കു മുമ്പു തീര്‍ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: സുനാമി ദുരിതാശ്വാസ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മഴക്കാലത്തിനു മുന്‍പായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ താല്‍ക്കാലിക വീടുകളുടെ നിര്‍മാണം ഈ മാസം തന്നെ പൂര്‍ത്തിയാക്കും.

ദുരിതബാധിതര്‍ക്കായുള്ള സ്ഥിരം വീടുകള്‍ നിര്‍മിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കായി സ്ഥലമനുവദിക്കേണ്ട ചുമതല ജില്ലാ കളക്ടര്‍മാരെ ഏല്‍പ്പിച്ചു. മന്ത്രിമാരായ ബാബു ദിവാകരന്‍, കെസ ിവേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കായിരിക്കും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ചുമതല.

കടല്‍ക്ഷോഭത്തെ ചെറുക്കാനായി ആലപ്പാട്ടും ആറാട്ടുപുഴയിലും കടല്‍ഭിത്തികള്‍ നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിതബാധിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമൃതാനന്ദമയി മഠത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. പകുതിയിലേറെ വീടുകളുടെ നിര്‍മാണച്ചുമതലയും മഠത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മഠത്തിന്റെ ബിഫാം കോളജിന് എന്‍ഒസി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X