വല്ലാര്‍പ്പാടം പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് പ്രധാനന്ത്രി മന്‍മോഹന്‍സിംഗ് തറക്കല്ലിട്ടു. ഫിബ്രവരി 16 ബുധനാഴ്ച രാവിലെ 9.30നാണ് വല്ലാര്‍പ്പാടം പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചത്.
വെല്ലിംഗ്ടണ്‍ ഐലന്റിലെ പോര്‍ട്ട് ട്രസ്റ് കേന്ദ്രീയ വിദ്യാലയ ഗ്രൗണ്ടിലാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ടി. ആര്‍. ബാലു, ഇ. അഹമ്മദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ടി. ആര്‍. ബാലുവാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.
11.25ന് കായംകുളം താപനിലയത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.












Click it and Unblock the Notifications