നട്വര്‍സിംഗ് മുഷാറഫുമായി ചര്‍ച്ച നടത്തി
ഇസ്ലാമബാദ്: വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പാകിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫുമായി ഫിബ്രവരി 16 ബുധനാഴ്ച ചര്‍ച്ച നടത്തി.
ചൊവ്വാഴ്ച വൈകുന്നേരം ഇസ്ലാമബാദിലെത്തിയ നട്വര്‍സിംഗ് മുഷാറഫുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസിസ്, വിദേശകാര്യമന്ത്രി ഖുര്‍ഷിദ് എം. കസുരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
പാകിസ്ഥാന്‍ നേതൃത്വവുമായി നട്വര്‍സിംഗ് നടത്തുന്ന ചര്‍ച്ചകളില്‍ എട്ടിന അജണ്ടിയുള്ള ചര്‍ച്ചാ പ്രക്രിയ വിലയിരുത്തും. വിശ്വാസത്തിലെടുക്കുന്നതിനുള്ള നടപടികളെ കുറിച്ചും ശ്രീനഗറില്‍ നിന്നും മുസാഫിര്‍ബാദിലേക്കും ലാഹോറില്‍ നിന്ും അമൃത്സറിലേക്കും ബസ് സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ചും ചര്‍ച്ച നടത്തും.












Click it and Unblock the Notifications